മുല്ലക്കര കോളനി ഭൂമിപ്രശ്നം പരിഹരിക്കാന്‍ ധാരണ

അംബേദ്ക്കര്‍ സമഗ്രവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴ നിയോജകമണ്ഡലത്തിലെ അയ്യപ്പന്‍പൊറ്റ, മംഗലത്താന്‍ച്ചള്ള, ചെല്ലന്‍ക്കടവ് കോളനികളുടെ പ്രവൃത്തി പുരോഗതി അവലോകനം ചെയ്തു. ചേര്‍ന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ നിര്‍ദേശാനുസരണമാണ് യോഗമ ചേര്‍ന്നത്. വിവിധ കോളനികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളായ ഭവനനവീകരണം, റോഡ്. കുടിവെള്ളം, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അവലോകനം നടത്തി. എല്ലാ പ്രവൃത്തികളും 2019 ജനുവരി 31നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന് യോഗത്തില്‍ നിര്‍ദേശം നല്‍കി. പുതുപ്പരിയാരം പഞ്ചായത്ത് മുല്ലക്കര കോളനിയിലെ ഭൂമിപ്രശ്നത്തില്‍ ഭൂമി അളന്നു നല്‍കുന്നതിന് ഉടനെ നടപടി സ്വീകരിക്കുമെന്ന് അഡീഷനല്‍ തഹസില്‍ദാര്‍ അറിയിച്ചു. പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ അഡീഷനല്‍ തഹസില്‍ദാര്‍ ആനിയമ്മ വര്‍ഗീസ് അധ്യക്ഷയായി. ജില്ലാ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ സി. രാജലക്ഷ്മി, വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍. അനില്‍കുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പി.ഡബ്ള്‍യു.ഡി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.