സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഏപ്രിൽ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. നാടാർ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് നടാർ സർവീസ് ഫോറം സമർപ്പിച്ച ഹർജി, ഉദയൻകുളങ്ങര ചെട്ടി സമുദായത്തെ ഒ.ഇ.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, സർക്കാർ വെബ്‌സൈറ്റിൽ PANDITHAR എന്നത് PANDITHARS എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന അഖില കേരള പണ്ഡിതർ മഹാസഭയുടെ നിവേദനം, കള്ളാർ/ ഈശനാട്ടുകള്ളർ ജാതിയെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തുടങ്ങിയവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.