ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് സീനിയര്‍ റസിഡന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നൂ.

വിദ്യാഭ്യാസയോഗ്യത: അതാത് വിഭാഗത്തിലുള്ള പിജി, ടി സി എം സി രജിസ്‌ട്രേഷന്‍, ശമ്പളം എഴുപതിനായിരം രൂപ, കരാര്‍ കാലാവധി ഒരു വര്‍ഷം

വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 12ന് രാവിലെ 10 30 ന് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2233075