ഐ.എച്ച്‌.ആര്‍.ഡി യുടെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എ.സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൃസ്വകാല കോഴ്സുകളുടെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

1. സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് – ( കാലാവധി 80 മണിക്കൂര്‍ വിദ്യാഭ്യാസയോഗ്യത – പ്ലസ് ടു ഡിപ്ലോമ/ ഏതെങ്കിലും ബിരുദം)

2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (കാലാവധി – 135
മണിക്കൂര്‍ വിദ്യാഭ്യാസയോഗ്യത – 50 % കുറയാതെ പ്ലസ് ടു , 50 % കുറയാതെ പത്താം ക്ളാസ് പാസ്സായ ശേഷം ഒരു വര്‍ഷത്തെ ഐടി ഐ)

അപേക്ഷകള്‍ കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 8 ന് മുമ്പായി പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ,മുട്ടം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862-257447, 8547005047