കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന ബയോബിന്‍ വിതരണം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് പി.എ നസീമ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഹണിജോസ്, പി.എസ് അനുപമ വസന്ത, മെമ്പര്‍മാരായ ആന്റണിജോര്‍ജ്ജ് , ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, സെക്രട്ടറി കെ.എം തോമസ്, ഹെഡ് ക്ലര്‍ക്ക് കെ.ആര്‍ സോമന്‍ എന്നിവര്‍ പങ്കെടുത്തു.