ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന യോഗം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 21ന് മുഖ്യമന്ത്രി പിറണായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം ചേര്‍ത്തലയില്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി എല്ലാ ജനവിഭാഗങ്ങലെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷേര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാഥിതിയായി.

ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയന്‍, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സ്വാഗതസംഘത്തിന്റെ മുഖ്യ രക്ഷാധികാരികള്‍.എം.എല്‍.എമാരായ രമേശ് ചെന്നിത്തല, പി.പി ചിത്തരഞ്ജന്‍, ദലീമ ജോജോ, എച്ച്. സലാം, തോമസ് കെ. തോമസ്, യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, പിന്നാക്ക വികസന ചെയര്‍മാന്‍ കെ. പ്രസാദ്, പി. വി. സത്യനേശന്‍, സുകുമാരപിള്ള എന്നിവര്‍ രക്ഷാധികാരികളാണ്.

മന്ത്രി പി. പ്രസാദാണ് ചെയര്‍മാന്‍. വി.ജി. മോഹനന്‍, കെ.ഡി. മഹേന്ദ്രന്‍, ഗീതാ ഷാജി, ഷേര്‍ലി ഭാര്‍ഗവന്‍, സജിതാ ദിലീപ്, ജയിംസ് ചിങ്കുതറ, കവിതാ ഷാജി, സിനിമോള്‍ സാംസണ്‍, മഞ്ജു സുരേഷ്, സ്വപ്ന ഷാജി, ഗീതാ കാര്‍ത്തികേയന്‍, എന്‍.എസ് ശിവപ്രസാദ്, പി.എസ് ഷാജി, വി. ഉത്തമന്‍, സിനിമോള്‍ ഫ്രാന്‍സിസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കും.