കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡും ഫെഡറേഷൻ ഓഫ്  ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് നാളികേരാധിഷ്ഠിത ഉൽപന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഏപ്രിൽ 26 മുതൽ 28 വരെ സംഘടിപ്പിക്കും.രാജ്യത്തെ സംരംഭകർ ഉത്പാദിപ്പിക്കുന്ന നാളികേരത്തിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിനും അതിലൂടെ വ്യാപാര ഉടമ്പടികൾ  സുഗമമാക്കുന്നതിനും മികച്ച അവസരം ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഏറ്റവും പുതിയ നാളികേര ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ, നാളികേര ഉൽപന്നങ്ങൾ വാങ്ങാനുള്ള ക്രമീകരണം, വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ മുഖാമുഖം, വ്യാപാര അന്വേഷണങ്ങൾ, രജിസ്റ്റർ ചെയ്തിട്ടുള്ള സന്ദർശകർ തമ്മിൽ ബി ടു ബി കൂടിക്കാഴ്ച, അന്വേഷണങ്ങൾ സുഗമമാക്കാൻ ബിസിനസ്സ് അന്വേഷണ ഫോമുകൾ തുടങ്ങി മേഖലയിലെ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും വിർച്വൽ വ്യാപാര മേളയിൽ നിരവധി സേവനങ്ങളാണ് ഒരുക്കുന്നത്.

നിർമ്മാതാക്കൾക്കുള്ള രജിസ്‌ട്രേഷൻ ലിങ്ക്: https://registrations.ficci.com/vtfccp/exhibitor-registration.asp. നാളികേര ഉത്പന്ന അന്വേഷകർക്കുള്ള രജിസ്‌ട്രേഷൻ ലിങ്ക്:  https://registrations.ficci.com/vtfccp/business-registrationb.asp. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0484 4058041/42, 0484 4876976, മൊബൈൽ: 9746903555, ഇ-മെയിൽ: kesc@ficci.com.