വയനാടന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ആഴ്ച ചന്ത ‘വയനാട്ടു ചന്ത ‘ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ വില്‍പ്പന ഡപ്യൂട്ടി കലക്ടര്‍ നിര്‍മല്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എഫ്. ഷേര്‍ലിയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.
നബാടിന്റെ സഹകരണത്തോടെ വയനാട് അഗ്രി മാര്‍ക്കറ്റിങ് പ്രൊഡ്യൂസര്‍ കമ്പനി, ലോഗ ഫാര്‍മേഴ് പ്രൊഡ്യൂസര്‍ കമ്പനി, വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി എന്നിവര്‍ സംയുക്തമായാണ് ആഴ്ച്ച ചന്ത ഒരുക്കിയിരിക്കുന്നത്.കര്‍ഷകരുടെ കൈയില്‍ നിന്ന് നേരിട്ട് ശുദ്ധവും പോഷക സമൃദ്ധവുമായ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് വയനാട്ടു ചന്ത മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം.