സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ 14ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
പുരവിമല, തെൻമല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 183 കുടുംബങ്ങൾക്കാണ് റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ വ്യാപിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.