ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു – ഈസ്റ്റർ – റംസാൻ ഫെയറിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോവൂർ സൂപ്പർ മാർക്കറ്റിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.രാജ്യത്ത് വിലക്കയറ്റം ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഉത്സവക്കാലത്ത് വിപണിയിലിടപ്പെട്ട് ജനങ്ങൾക്ക് ആശ്വാസമാകുന്ന പ്രവർത്തനങ്ങൾ സംസ്ഥാനം നടത്തുന്നത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പൊതു വിതരണ ശ്യംഖലയെ ശക്തിപ്പെടുത്തി കൊണ്ടു പോവാനുള്ള സർക്കാരിന്റെ നീക്കം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലയിലും സമയബന്ധിതമായി പൂർത്തിയാക്കുന്നത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ നാല്പത്തിയഞ്ചോളം സൂപ്പർ മാർക്കറ്റുകളിലാണ് ഇത്തരത്തിൽ ഫെയർ നടക്കുന്നത്. 5 മുതൽ 30 % വരെ വില കുറച്ച് അവശ്യ സാധനങ്ങൾ ലഭ്യമാവും.മെയ് മൂന്ന്‌ വരെയാണ് ഉത്സവകാല ഫെയർ .