പുതുതായി നിയമനം ലഭിച്ച അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാര്‍ക്ക് സ്റ്റേറ്റ് ട്രെയിനിംഗ് പോളിസിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ കൊച്ചി കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു. 20 വരെയാണ് പരിശീലനം. പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ ഷാജി പരിശീലനം ഉദ്ഘാടനം ചെയ്തു.

പരിശീലനത്തില്‍ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് എബ്രഹാം മാത്യു, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി.കൃഷ്ണകുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഹണി വര്‍ഗീസ്, സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് കെ. കമനീസ്, സീനിയര്‍ ഗ്രേഡ് അസി.പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ ആന്റ് ട്രെയിനിംഗ് മാനേജര്‍ എം.എസ്. ആരോമല്‍ ഉണ്ണി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.