കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ മെയ് മുതൽ ഒഴിവുവരുന്ന സീനിയർ ക്ലർക്കിന്റെ (അക്കൗണ്ട്‌സ് സെക്ഷൻ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 35600-75400/-. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-I റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷകൾ മെയ് 10 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി.നമ്പർ.28/2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ.പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2464240.