മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആദിപമ്പ-വരട്ടാര്‍ ജൈവ വൈവിധ്യ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലേക്ക് മാറ്റി. കുറ്റൂര്‍ പഞ്ചായത്തിന്റെ 57-ാം സര്‍വെ നമ്പരിലുളള ഭാഗങ്ങളിലും ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും സര്‍വെ പൂര്‍ത്തീകരിക്കുന്നതിന് വെള്ളക്കെട്ട് പൂര്‍ണമായും ഒഴിയണമെന്ന് റവന്യു വകുപ്പ് അറിയിച്ചതിന്റെയും വെള്ളം കയറിയ ഭാഗങ്ങളിലെ ശുചിത്വപഠനവും, പാരിസ്ഥിതികാഘാത പഠനവും പൂര്‍ത്തീകരിക്കുവാനുള്ളതിന്റെയും സാഹചര്യത്തിലാണ് കണ്‍വന്‍ഷന്‍ മാറ്റിവച്ചത്.
 കണ്‍വന്‍ഷന്‍ നീട്ടിവച്ച പശ്ചാത്തലത്തില്‍ കരട് പ്ലാ\ുകള്‍ ഒരുവട്ടം കൂടി പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച ചെയ്യും. ആവശ്യമുള്ള ഇടങ്ങളില്‍ വിവിധ വകുപ്പുകള്‍ കൂടുതല്‍ സന്ദര്‍ശനം നടത്തും.  ജനങ്ങളും ജനപ്രതിനിധികളും വിദഗ്ദ്ധരും വിവിധ വകുപ്പുകളും  വിദ്യാര്‍ത്ഥികളും ഗവേഷകരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പള്ളിയോട പ്രതിനിധികളും സമുദായ സംഘടനകളും ജൈവ വൈവിധ്യ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. മന്ത്രിമാരായ മാത്യു റ്റി തോമസ്, എംഎല്‍എമാരായ വീണാജോര്‍ജ്ജ്, സജി ചെറിയാന്‍, ഹരിതകേരള മിഷന്‍ ഉപാദ്ധ്യക്ഷ ഡോ.റ്റിഎന്‍.സീമ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഹരിത കേരള മിഷന്‍  നേതൃത്വം \ല്‍കുന്ന കണ്‍വന്‍ഷനില്‍ ഇറിഗേഷന്‍ വകുപ്പ്, ശുചിത്വമിഷന്‍, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, സംസ്ഥാന വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, ലാന്‍ഡ് യൂസ് ബോര്‍ഡ്, ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കില, കൃഷി വകുപ്പ്, ടൂറിസം വകുപ്പ്, എന്‍വയോണ്‍മെന്റ് വകുപ്പ്, റവന്യു, വനം വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പങ്കാളിത്തം ഉണ്ടാകും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.