ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെയും വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ വിളംബരറാലിയും ബോധവത്ക്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മികച്ച അമ്മയും കുഞ്ഞുമായി പാര്‍വതി ആദ്യലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു. രണ്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കായി നടത്തിയ താരാട്ട് മത്സരത്തില്‍ രേഷ്മ, സൗമ്യ എന്നിവര്‍ സമ്മാനാര്‍ഹരായി. ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ സരിത വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എബ്രഹാം കല്ലൂരേത്ത്, തോമസ്‌കുട്ടി ആലയ്ക്കല്‍, ഡോ.ആന്‍സ്, ശോശാമ്മ, ശിശു വികസന പദ്ധതി ഓഫീസര്‍ ജാസ്മിന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വിശ്വലക്ഷ്മി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.