പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിച്ച് ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പമ്പയാറില്‍ ചന്ത കടവില്‍ മത്സ്യക്കുഞ്ഞ് നക്ഷേപം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ബിജിലി.പി. ഈശോ, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, വൈസ് പ്രസിഡന്റ് പ്രകാശ്കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതാ ചെറിയാന്‍, ക്രിസ്റ്റഫര്‍ ദാസ്, ജില്ലാ ഫിഷറീസ്ഓഫീസര്‍ റ്റി.സജി, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
