2022 -23 വര്‍ഷത്തെ സംയുക്ത പദ്ധതികളുടെ രൂപീകരണത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ബേക്കല്‍ റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ശില്പശാല ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ അവ നടപ്പിലാക്കണമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ കാഞ്ഞങ്ങാട് ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ സി രാമചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.