കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. 21 ാം തിയതി വ്യാഴാഴ്ചമുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും. പ്രായമായവര്‍ക്ക് സുഗമമായി മെട്രോയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എല്ലാ സ്റ്റേഷനുകളിലും വീല്‍ചെയറും ലഭ്യമാക്കിയിട്ടുണ്ട്.