മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ഏപ്രില്‍ 22ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.അദാലത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അപേക്ഷകരുമായി ഗതാഗത മന്ത്രി നേരിട്ട് സംവദിക്കും. അദാലത്തില്‍ ഉന്നയിക്കപ്പെടുന്ന പരാതികളില്‍ തല്‍ക്ഷണം നടപടിയുണ്ടാകും. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.