എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 2735 പരാതികളില്‍ 2498 എണ്ണം തീര്‍പ്പാക്കി. സെല്ലില്‍ ആകെ 3521 പരാതികള്‍ ലഭിച്ചു. ഇതില്‍ 97.1 ശതമാനവും പരിഹരിക്കാനായി. 3419 പരാതികളാണ് ഇത്തരത്തില്‍ പരിഹരിച്ചത്.
2021 മെയ് മുതല്‍ 2022 ഏപ്രില്‍ വരെ ലഭിച്ച പരാതികളാണിത്. ഏപ്രില്‍ മാസത്തില്‍ ഇതുവരെ 83 പരാതികളാണ് ലഭിച്ചത്. വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിക്കുന്നത്. ഏതു വിഷയവുമായി ബന്ധപ്പെട്ട പരാതികളും ജനങ്ങള്‍ക്ക് https://cmo.kerala.gov.in/ എന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താം.
പരാതി നല്‍കിയ ശേഷം പരാതിയുടെ തുടര്‍ നടപടികള്‍ ട്രാക്കിങ്ങിലൂടെ പരാതിക്കാര്‍ക്ക് അറിയാന്‍ സാധിക്കും.പരാതി സമര്‍പ്പിക്കുന്നതു മുതല്‍ തീര്‍പ്പാക്കുന്നതുവരെയുള്ള ഓരോ നീക്കവും എസ്.എം.എസിലൂടെയും ഓണ്‍ലൈനായി പരാതിക്കാര്‍ക്ക് അറിയാനാകും. സംസ്ഥാനതലത്തില്‍ പരാതി പരിഹാരം കാര്യക്ഷമമായി നടക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനായി പതിനായിരത്തിലധികം ഉദ്യോഗസ്ഥരാണ് പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നത്.