വയനാട് ജില്ലാ പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ കാറ്റഗറി നം 92/21 തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 4,5 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ വയനാട് ജില്ലാ ഓഫിസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും, എസ് എം എസ് സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.