ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്‌നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശനിയാഴ്ച (ഏപ്രില്‍ 23) ഉച്ചയ്ക്ക് 12 ന് ആലുവ ജില്ലാ ആശുപത്രിയിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.പി മാരായ ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുക്കും.