ആലക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സ്ത്രീപക്ഷ നൂതന പദ്ധതിയായ സംരംഭകരായ എസ്ഇ വനിതകള്‍ക്ക് ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ വാങ്ങുന്നതിന് അന്‍പതിനായിരം രൂപ സബ്സിഡി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഗുണഭോക്താക്കളായ രാജമ്മ മോഹന്‍, നീതു ഡിറ്റോ എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി സ്‌ക്കുട്ടര്‍ കൈമാറി.

പെട്രോള്‍/ഡീസല്‍ വിലകളില്‍ ഉണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് ചെറുകിട /സൂക്ഷ്മ സംരംഭങ്ങളെയും, കാര്‍ഷിക മേഖലയേയും- അതു വഴി ജന ജിവിതത്തെയും സാരമായി ബാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ഇളംദേശം ബ്ലോക്ക് വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാനും തെക്കുംഭാഗം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്പ്രസിഡന്റുമായ ടോമി തോമസ് കാവാലം, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷാന്റി ബിനോയി തുടങ്ങിയവര്‍ പങ്കെടുത്തു.