ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ അത്ലറ്റിക് അസ്സോസിയേഷന് വാങ്ങിച്ചു നല്‍കുന്ന ഹൈജമ്പ് മാറ്റിന്റെ കൈമാറ്റ ചടങ്ങ് കാല്‍വരി മൗണ്ട് ഹൈസ്‌ക്കൂളില്‍ നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ഹൈജമ്പ് മാറ്റ് ജില്ലാ അത് ലറ്റിക്ക് അസോസിയേഷന് കൈമാറി. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയും ദേശിയ അന്തര്‍ദേശിയ കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളുടെ വിതരണം നിര്‍വ്വഹിക്കുകയും ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് കായിക താരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റിന്റെ വിതരണം നിര്‍വ്വഹിച്ചു. കാല്‍വരി മൗണ്ട് ഹൈസ്‌ക്കൂളിലാണ് ഹൈജമ്പ് മാറ്റ് സൂക്ഷിച്ചിട്ടുള്ളത്.ഈസ്റ്റേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മാറ്റ് സംഭാവന ചെയ്തിരിക്കുന്നത്.