മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും, പുതിയ അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹജരാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ 2022 ഏപ്രില്‍ 30 ന് മുന്‍പ് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. 2023 മാര്‍ച്ച് 31 വരെയാകും നിയമനം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചറിന് 36,000/ രൂപയും, ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് 32,560/ രൂപയും പരമാവധി പ്രതിമാസ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04868 224339

ഒഴിവുകളുടെ എണ്ണം – മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍

എച്ച് .എസ്.എസ്.ടി കൊമേഴ്സ് – 1
എച്ച് .എസ്.ടി ഗണിതം – 1
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ -1
മ്യൂസിക് ടീച്ചര്‍ -1
മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ – 1