ആലപ്പുഴ : സംസ്ഥാന പട്ടിക ജാതി – പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തുന്ന അദാലത്തിന്‍റെ ആദ്യ ദിനം 81 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തില്‍ 92 പരാതികളാണ് പരിഗണിച്ചത്. പുതിയതായി അഞ്ചു പരാതികള്‍ ലഭിച്ചു. ഇവയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കമ്മീഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അദാലത്ത് നാളെ സമാപിക്കും.
