തിരുവനന്തപുരം ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 -ലെ മേയ് ദിന കായികമേള ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിലെ/ വ്യവസായ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2329516.