തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് 4 മണിക്ക് നടക്കും. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ കൗൺസലർമാരായ എസ്.ആർ.ബിന്ദു, ബി. നാജ, സ്റ്റാൻലി ഡിക്രൂസ്, ചീഫ് എൻജിനിയർ ബീന എൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പു ഡയറക്ടർ ഡോ. ബൈജുബായി ടി.പി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.