ഞങ്ങളും കൃഷിയിലേക്ക് ബൃഹത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് ഉച്ചകഴിഞ്ഞ്് 2.30 ന് കൊന്നത്തടി – പാറത്തോട് സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക, ആരോഗ്യ ഭക്ഷണം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന ബൃഹത് പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരെ മന്ത്രി ആദരിക്കും.കേന്ദ്ര സര്‍ക്കാരിന്റെ കിസ്സാന്‍ ഭാഗിദാരി പ്രാഥമിക്ത ഹമാരി അഭിയാന്‍ കാര്‍ഷിക മേളയും 2022 ഏപ്രില്‍ 25, 26 തീയതികളിലായി നടത്തും. മേളയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിക്കും.
കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് രമ്യ റെനീഷ് അധ്യക്ഷത വഹിക്കും. എംഎല്‍.എമാരായ എംഎം മണി, വാഴൂര്‍ സോമന്‍, പി.ജെ ജോസഫ്, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.ജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ആന്‍സി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് അറിവ് പകരുന്നതിനുവേണ്ടിയുള്ള പ്രദര്‍ശന സ്റ്റാളുകള്‍, കര്‍ഷക – ശാസ്ത്രജ്ഞ സംവാദം, കലാപരിപാടികള്‍, കലാമത്സരങ്ങള്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.