സംസ്ഥാനത്ത് 2022 മെയ് 17 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെളളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ചേമ്പളം, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 ആണ്ടവന്‍കൂടി എന്നീ 3 വാര്‍ഡുകളിലേക്കാണ്് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2022 ഏപ്രില്‍ 13 ന് പുറപ്പെടുവിച്ചിട്ടുളള തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം 2022 ഏപ്രില്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കും. ഏപ്രില്‍ 28ന് സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 2022 ഏപ്രില്‍ 30, വോട്ടെടുപ്പ് 2022 മെയ് 17 രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ. വോട്ടേണ്ണല്‍ 2022 മെയ് 18ന് രാവിലെ 10 മുതല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20 ആണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത 2022 ഏപ്രില്‍ 13 മുതല്‍ മാത്യക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന ദിവസം വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായിരിക്കും. ഗ്രാമപഞ്ചായത്തില്‍ ഏതെങ്കിലും ഒരു വാര്‍ഡിലോ വാര്‍ഡുകളിലോ നടക്കുന്ന തെരഞ്ഞെടുപ്പ് ആണെങ്കില്‍ കൂടി ആ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകം ആയിരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.