ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക്് നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

തസ്തിക, യോഗ്യത, ഇന്റര്‍വ്യൂ സമയം എന്ന ക്രമത്തില്‍

1. ഫീമെയില്‍ തെറാപ്പിസ്റ്റ് – കേരള സര്‍ക്കാര്‍ അംഗീക്യത ആയുര്‍വേദ കോഴ്സ് വിജയം – ഏപ്രില്‍ 29 ന് രാവിലെ 10.30.

2. ക്ലര്‍ക്ക് – ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്് (നിര്‍ബന്ധം)
മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, ഏപ്രില്‍ 29ന് രാവിലെ 11.30.

3. ഡ്രൈവര്‍ കം ഹെല്‍പ്പര്‍ – ഹെവി പാസഞ്ചര്‍ മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ് (മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന), ഏപ്രില്‍ 29ന് ഉച്ചക്കഴിഞ്ഞ് 1.30.

4. കുക്ക് – 7-ാം ക്ലാസ്സ്, പ്രവൃത്തി പരിചയം, ഏപ്രില്‍ 29ന് ഉച്ചക്കഴിഞ്ഞ്് 1.30.

യോഗ്യരായ അപേക്ഷകര്‍ പ്രായം, വിദ്യാദ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം കൂടികാഴ്ച്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം ടൈപ്പിങ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

അപേക്ഷകര്‍ കോവിഡ ്- 19 പ്രോട്ടോക്കോള്‍ പാലിക്കണം, കൂടികാഴ്ച്ച ദിവസം അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുന്‍പ് മാത്രമെ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുവാദമുള്ളൂ. ഫോണ്‍: 04862 232420