വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, സംബന്ധിച്ച് ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ സമിതി മെയ് 10, 11 തീയതികളില്‍ നടത്തുന്ന ഇടുക്കിയിലെ മൂന്നാര്‍ സന്ദര്‍ശിക്കും. ഇതിന്റെ ഭാഗമായി മെയ് 10 ന് ചൊവ്വാഴ്ച രാവിലെ 10.00 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേരുന്നതും വിഷയത്തില്‍ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പും നടത്തും. യോഗാനന്തരം മെയ് 10 ന് മൂന്നാറും മെയ് 11 ന് മൂന്നാര്‍ മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടികള്‍ വിലയിരുത്തും.