2022-23 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് താത്പര്യമുള്ള ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ എന്നിവ ഉൾപ്പെടെ അപേക്ഷകൾ മേയ് 10നകം jdacad@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 0471-2323198.