ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘മലമ്പനിക്കെതിരെ ബോധവല്‍ക്കരണത്തിനായി നമുക്ക് ഒരുമിക്കാം’ എന്നതാണ് വിഷയം. ഹൈ ക്വാളിറ്റി പെന്‍സില്‍, വാട്ടര്‍ കളര്‍, അക്രിലിക് പെയിന്റ്, പോസ്റ്റര്‍ പെയിന്റ് എന്നിവ ഉപയോഗിച്ച് എ 4 വലിപ്പത്തിലായിരിക്കണം പോസ്റ്ററുകള്‍ തയ്യാറാക്കേണ്ടത്. ഡിജിറ്റല്‍ പോസ്റ്ററുകള്‍ സ്വീകരിക്കുന്നതല്ല. പോസ്റ്ററില്‍ വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. സ്‌കാന്‍ ചെയ്ത പോസ്റ്ററുകള്‍ covidiecnhmdmotvm@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയില്‍ മെയ് നാലിന് മുന്‍പായി അയക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995566071.
