സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവൻ  കുട്ടികളിലെ നൈസർഗിക സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ സംഘടിപ്പിക്കുന്നു.  മേയ് 7 മുതൽ 11 വരെ നടക്കുന്ന ‘വിജ്ഞാനവേനൽ’ അവധിക്കാലക്കൂട്ടായ്മയിൽ  ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ    ക്ലാസ്സെടുക്കും.  ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടായിരിക്കും.  ദിവസവും രാവിലെ 10.30 ന് ക്ലാസ്സുകൾ ആരംഭിക്കും.  7-ാം ക്ലാസ്സ് മുതൽ 12-ാം  ക്ലാസ്സുവരെ ഉള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 750 രൂപ രജിസ്ട്രേഷൻ ഫീസ്.  പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാന്റ് മാസ്റ്ററുമായ    ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ.
രജിസ്ട്രേഷന്  സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ, നാളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം -3 (ഫോൺ  9744012971, 7907760269) എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി മേയ് അഞ്ചിന് വൈകിട്ട് അഞ്ച് മണി.