ജില്ലയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മാതൃക സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം സുവര്‍ണ്ണ ജൂബിലി ലോഗോ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. കളക്ട്രേറ്റ് വളപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മുന്‍ വശത്താണ് ഏലം, തേയില, കാപ്പി, കുരുമുളക് ചെടി, തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മാതൃക സ്പൈസസ് പാര്‍ക്ക് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ആര്‍ഡിഒ എം.കെ ഷാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.വി വര്‍ഗീസ്, കെ.കെ ശിവരാമന്‍, ജോസ് പാലത്തിനാല്‍, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.