സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് മാസത്തിൽ വയനാട് ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
വയനാട് ജില്ലയിലെ കമ്മീഷന്റെ സിറ്റിംഗ് കൽപറ്റ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ 4, 5 തീയതികളിലും കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ ബോർഡിന്റെ ഹാളിൽ മൂന്നിനും നടക്കും. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും.ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.