കോട്ടയം: അരി, വെളിച്ചെണ്ണ, ചപ്പാത്തി, ഇഡലി -ദോശമാവ്,ചമ്മന്തിപ്പൊടി, വാളൻപുളി, നാടൻ വിനാഗിരി, റാഗി, ചോളം ചോളം, കപ്പ പുട്ടുപൊടി, പഞ്ഞപ്പുല്ല്, നാടൻ പലഹാരങ്ങൾ, കറിപ്പൊടികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പഴച്ചാറുകൾ, നാടൻ പച്ചക്കറികൾ, മുളയരി, ഉണക്കമീൻ, പപ്പടം, അച്ചാറുകൾ, ചക്ക വിഭവങ്ങൾ എന്നിങ്ങനെ ഭക്ഷ്യവിഭവങ്ങൾ, കത്തി, സ്പൂൺ, പാത്രങ്ങൾ അടുക്കള ഉപകരണങ്ങൾ, കട്ടിൽ,
കട്ടിൽ, കിടക്ക, കസേരകൾ, ചവിട്ടികൾ, റെഡിമെയ്ഡ് ഊഞ്ഞാൽ തുടങ്ങി ഗൃഹോപകരണങ്ങൾ
എന്നിങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന നാഗമ്പടം മൈതാനത്തെ പ്രദർശന – വിപണനമേളയിലെ സ്റ്റാളുകളിൽ സാധനങ്ങൾ വാങ്ങാനെത്തു ന്നവരുടെ തിരക്കേറുന്നു. .
ചക്കയും ചക്ക ഉത്പന്നങ്ങളുമാണ് വിപണന സ്റ്റാളുകളിലെ ഹൈലൈറ്റ്. ഉണക്ക ചക്ക, ചക്ക ഉണ്ണിയപ്പം, ചക്കപ്പൊടി, ഇടിച്ചക്ക അച്ചാർ എന്നിവയും പാക്കറ്റുകളിൽ ലഭ്യമാണ്.
തേനും തേൻ ഉത്പന്നങ്ങളും തേനീച്ച വളർത്തലിന് ആവശ്യമായ നെറ്റ്, സ്മോക്കർ, ഹണി എക്സ്ട്രാക്ടർ എന്നിവ വാങ്ങാനാകും.
കളിമൺപാത്രങ്ങൾ, ചിരട്ടതവികൾ, കുട്ട, കത്തികൾ എന്നിവയുടെ വൻശേഖരം കുടുംബശ്രീ സ്റ്റാളുകളിലുണ്ട്.

വിവിധ വലിപ്പത്തിലുള്ള അലങ്കാരനെറ്റിപ്പട്ടങ്ങൾ, കളിമൺ അലങ്കാര വസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവയും മിതമായ നിരക്കിൽ ലഭിക്കും.
റെഡി ടു കുക്ക് അഫ്ഗാനി ചിക്കൻ, തന്തൂരി ചിക്കൻ, ചിക്കൻ 65, പെരി പെരി ചിക്കൻ, മാലായ് ടിക്ക എന്നിവയും വാങ്ങാനാകും
ഡ്രിപ് ഇറിഗേഷൻ പൈപ്പ്, ഗാർഡൻ ഹോസ്, എൽ.ഇ.ഡി ലൈറ്റ്, ബയോഗ്യാസ് പ്ലാന്റ്, ഇൻവർട്ടർ ബൾബ് , വാട്ടർ ടാങ്ക് ക്ലീനർ,സോളാർ സ്ടീറ്റ് ലൈറ്റ്, ഇവർട്ടർ, വാട്ടർ ഹീറ്റർ, യു.പി.എസ് എന്നിവ വിപണന സജ്ജമാണ്.
അലങ്കാരചെടികൾ, അബിയു, ആപ്പിൾ, സാന്തോൾ എന്നിങ്ങനെയുള്ള ഫലവൃക്ഷ തൈകൾ , ഒലിവ് തൈകൾ, പച്ചക്കറി വിത്തുകൾ, കൂൺ ബെഡ്, തൈകൾ ജൈവ വളങ്ങൾ, കീടനാശിനികൾ, ജൈവ കെണികൾ, എഗ് അമിനോ ആസിഡ്, ഫലങ്ങൾ പറിക്കാനുള്ള തോട്ടി എന്നിങ്ങനെ കാർഷിക മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്.

അഞ്ച് രൂപക്ക് നാടൻ മുട്ടയും 10 രൂപക്ക് ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ പൂവൻ കോഴിക്കുഞ്ഞും 22 രൂപക്ക് ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ പിട കോഴിക്കുഞ്ഞും
10 രൂപ നിരക്കിൽ കോഴിവളവും വിൽക്കുന്ന മണർകാട് പൗൾട്രി ഫാമിൻ്റെ സ്റ്റാളും ജനതിരക്കു കൊണ്ട് ശ്രദ്ധേയം.

വിപണന മേളയിലെ സ്കൂൾ മാർട്ടിൽ സ്കൂൾ ബാഗുകൾ, ബുക്കുകൾ
ആയുർവേദ സൗന്ദര്യവർധിത ഉത്പന്നങ്ങൾ, ഹെയർ ഓയിലുകൾ , ഷാംപു , കൈറ്റോൺ ഗുളിക , ഹാൻഡ് മെയ്ഡ് വസ്ത്രങ്ങൾ
ആഭരണങ്ങൾ എന്നിവ ലഭ്യമാകുന്ന സ്റ്റാളുകൾക്ക് പുറമേ ബുക്ക് സ്റ്റാൾ, മിൽമ,ബി എസ്.എൻ.എൽ എന്നിവയുടെ സ്റ്റാളുകളും മേളയെ ആകർഷകമാക്കുന്നു.