ജില്ലയിലെ പാഠപുസ്തക വിതരണം ആരംഭിച്ചു. അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ വിതരണോൽഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ വി വല്ലഭൻ അധ്യക്ഷനായിരുന്നു. 36 ലക്ഷത്തോളം പുസ്തകങ്ങളാണ് ജില്ലയ്ക്ക് വേണ്ടത്. കഴിഞ്ഞ വർഷത്തെ കണക്കാണിത്.
നേരത്തെ വിവിധ ഏജൻസികൾ വിതരണരംഗത്ത് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബശ്രീ മിഷനാണ് തരം തിരിക്കലും വിതരണവും ഏറ്റെടുത്തു നടത്തുന്നത്. സ്കൂൾ തുറക്കാൻ ഒരു മാസത്തിലധികം സമയം ഉള്ള ഘട്ടത്തിലാണ് ഈ പുസ്തകവിതരണം നടക്കുന്നത്.
യൂണിഫോം, പരീക്ഷ, പാഠ പുസ്തകം, ഉച്ചഭക്ഷണം എന്നിങ്ങനെ പൊതുവിദ്യാഭ്യാസമേഖലയുടെ നല്ല സൂചകങ്ങളാണ്. ഇതെല്ലാം നല്ല നിലയിൽ നടക്കുന്നു. ആദ്യ ഘട്ടത്തിൽ തന്നെ പുസ്തകം നൽകാനായത് വലിയ നേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബ്രിജി ടീച്ചർ, കുടുബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രാധാകൃഷ്ണൻ, പ്രധാന അധ്യാപിക സിസ്റ്റർ ജെസ്സി എന്നിവർ പങ്കെടുത്തു.