സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി , ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർമാർക്കായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂർ കൂടാതെ മറ്റ് ഐ.ഐ.എച്ച്.ടികളിൽ നിന്ന് ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ടെക്‌നോളജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി അല്ലെങ്കിൽ ഐ.ഐ.എച്ച്.ടി കണ്ണൂർ-ബാലരാമപുരം സെന്ററുകളിൽ നിന്നും ഡിപ്ലോമ ഇൻ ഫാബ്രിക്ക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഹാൻഡ്‌ലൂം ഉത്പാദനം,ക്വാളിറ്റി കൺട്രോൾ മേഖലകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13ന് മുൻപായി ബയോഡേറ്റ സഹിതം നേരിട്ടോ താപാൽ വഴിയോ അപേക്ഷിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0497-2835390, www.iihtkannur.ac.in
