ചാവക്കാട് തെക്കന്‍ പാലയൂരില്‍ പത്താഴകുഴിയിലെ ചെളിയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ എത്തി. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങള്‍ക്ക് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.വിഷയം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. മരണപ്പെട്ട കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കും.സംഭവിച്ച അപകടത്തെ കുറിച്ചും മരിച്ച കുട്ടികളുടെ കുടുംബ വിവരങ്ങളും സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഏപ്രില്‍ 28 നാണ് ചാവക്കാട് പത്താഴകുഴിയില്‍ താഴ്ന്ന് വിദ്യാര്‍ത്ഥികളായ വരുണ്‍, മുഹസീന്‍, സൂര്യ എന്നിവര്‍ മരിച്ചത്.