ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു.
ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
50 ലക്ഷം രൂപ വിനിയോഗിച്ച് 63 പേർക്ക് സൈഡ് വീൽ സ്കൂട്ടറുകളും 10 ലക്ഷം രൂപ വിനിയോഗിച്ച് 77 പേർക്കായി 113 ശ്രവണ സഹായികളുമാണ് വിതരണം ചെയ്തത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിൻ സി. ബാബു മുഖ്യപ്രഭാക്ഷണം നടത്തി.