കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ 2021 വർഷത്തെ ഇടുക്കി ജില്ലാതല വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണോത്‌ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി നിർവഹിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മെമ്പർ ടി.ബി. സുബൈർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ചു പി.എം. നാരായണൻ, ടി.എസ്. ബാബു, അനിൽ ആനിക്കനാട്ട്, രമണൻ പടന്നയിൽ, കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ ലോട്ടറി ക്ഷേമനിധി അംഗവും കവയിത്രിയുമായ കൗസല്യ കൃഷ്‍ണനെ പൊന്നാടയണിയിച്ചു ആദരിച്ചു. കൗസല്യ, കാർത്യായനി എന്നിവർ കവിതയും,നാടൻ പാട്ടും ആലപിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയാമ്മ ജോർജ് സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ബിന്ദുമോൾ സി.കെ. കൃതജ്ഞതയും പറഞ്ഞു.