തിരുവനന്തപുരം ജില്ലയിലെ കെ.പി.എം.എസ് ശാഖാ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.