ആരോഗ്യ ജാഗ്രത 2022 ന്റെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും വെള്ളത്തൂവല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനവും ആരോഗ്യദായക വോളണ്ടിയര്‍മാരുടെ പരിശീലനവും സംഘടിപ്പിച്ചു. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഴക്കാലങ്ങളില്‍ ഉണ്ടാവാറുള്ള പകര്‍ച്ചവ്യാധികളെയും ഇതരരോഗങ്ങളെയും അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഭവന സന്ദര്‍ശനം, രോഗ ജന്യ ഉറവിട നശീകരണം തുടങ്ങിയവ നടത്തും. ബോധവല്‍ക്കരണ പരിപാടികള്‍ക്കും രൂപം നല്‍കും.