കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ന്യൂഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എം. പി സമ്പത്തിനും ഒപ്പമുള്ളവർക്കുമായി സംസ്ഥാനം 7.26 കോടി രൂപ ചെലവഴിച്ചെന്ന വാർത്ത യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനവകുപ്പ ബഡ്ജറ്റ് വിഭാഗം അറിയിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മീഷണർ ഉൾപ്പെടെ 36 ജീവനക്കാർക്കും സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിക്കും സഹായ സംഘത്തിലുള്ളവർക്കും ശമ്പളം, യാത്രാചലവുകൾ, ഓഫീസ് ചെലവുകൾ, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിച്ച ആകെ തുകയാണിതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.