പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർസെക്കണ്ടറി വിഭാഗം) ഗവ. ഹയർസെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർസെക്കണ്ടറി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർസെക്കണ്ടറി വിഭാഗം) എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് നിശ്ചിത തീയതികളിൽ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു ഹാജരാകാൻ കഴിയാതിരുന്ന അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു വേണ്ടിയുള്ള പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. എസ്.സി/എസ്.ടി, പി.എച്ച്/വി.എച്ച് വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് പി.ജി യ്ക്ക് 45 ശതമാനമോ അതിന് മുകളിലോ മാർക്ക് ഉള്ളവർ കൂടി 12ന് വെരിഫിക്കേഷന് ഹാജരാകണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in ലും www.dhsekerala.gov.in ലും നൽകിയിട്ടുണ്ട്.