സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. 25,000 രൂപയും ജി.എസ്.ടിയുമാണ് നാല് മാസത്തെ കോഴ്സിന്റെ ഫീസ്. 39 സീറ്റുകളുണ്ട്. ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജിനിയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ് ഷിപ്പ് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിലോ ആര്‍ക്കിടെക്ച്വറിലോ ഉള്ള ഡിപ്ലോമ, സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗില്‍ പ്രൊഫഷണല്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അപേക്ഷ ഫോം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാമെന്ന് കോഴ്സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. വിലാസം- എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട- 6885333. ഫോണ്‍ 0468 2319740, 9847053294, 9947739442, 9188089740.
![](https://prdlive.kerala.gov.in/wp-content/uploads/2022/04/course-560x375.jpg)