സംസ്ഥാന സർക്കാർ സംരംഭമായ കെപ്കോ ഉത്പാദിപ്പിക്കുന്ന ചിക്കൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനു തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ചു സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. സെക്രട്ടേറിയറ്റ്, വികാസ് ഭവൻ എന്നിവിടങ്ങളിലും വഴുതക്കാടും സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ എത്തും. സെക്രട്ടേറിയറ്റിൽ വൈകിട്ട് 3.30 മുതൽ നാലു വരെയും വികാസ് ഭവനിൽ 4.15 മുതൽ 5.15 വരെയും വഴുതക്കാട് 5.30 മുതൽ ആറു വരെയുമായിരിക്കും വാഹനം എത്തുക. മേയ് 18 മുതൽ സൗകര്യം ലഭിക്കും. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉത്പന്നങ്ങൾ വാങ്ങാമെന്നു മാനേജിങ് ഡയറക്ടർ അറിയിച്ചു.