വിദേശ വിപണിയിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സംരംഭകത്വ വര്‍ക്ക്‌ഷോപ്പിന്റെ ആദ്യ ബാച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് വിജയകരമായി പൂര്‍ത്തീകരിച്ചു. വിദേശ വിപണിയിലേക്ക് സംരംഭകരുടെ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍, വിദേശ വ്യവസായ മേഖലയിലെ സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള സംരംഭകത്വ വര്‍ക്ക്‌ഷോപ്പിന്റെ ആദ്യ ബാച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്(കെഐഇഡി) മെയ് 11 മുതല്‍ 13യാണ് സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 38 സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ജോയിന്റ് ഡയറക്ടര്‍ കെ എം ഹരിലാല്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കേരള ഹെഡ് രാജീവ് എം.സി, കസ്റ്റംസ് റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ജി അനില്‍കുമാര്‍ ഐആര്‍എസ്, ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ. മാധവന്‍, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ യാദവ് മൂര്‍ത്തി, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോപറേഷന്‍ മാനേജര്‍ പട്ടേല്‍ അഭിജിത്, മറൈന്‍ പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷൈസി, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, അഗ്രിക്കള്‍ചര്‍ ആന്‍ഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്ടസ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്മന്റ് അതോറിറ്റി കണ്‍സള്‍ട്ടന്റ് മനീഷ, സ്‌പൈസ്സ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മണികണ്ഠന്‍, കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ പ്രമോദ്. എസ്, നികസു ഫ്രോസണ്‍ ഫുഡ് പ്രൊഡക്റ്റ്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ. കെ പിള്ള, യൂ ആന്‍ഡ് കോ മറൈന്‍ എക്‌സ്‌പോര്‍ട്ട് മാനേജിങ് പാര്‍ട്ണര്‍ ജയനാഥ്, ഷിപ്പിങ് ആര്‍ഡ് ലോജിസ്റ്റിക്‌സ് ട്രെയ്‌നര്‍ ബോണ്ണിഫേസ് കോണോത്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ആന്റണി ജോസഫ്, തുടങ്ങിയ വിദഗ്ധര്‍ പരിശീലനത്തില്‍ ക്ലാസ്സുകള്‍ നയിച്ചു. പരിശീലനത്തിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 10,11,12 തിയ്യതികളില്‍ നടക്കും.