ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിലെ സേനാപതി പഞ്ചായത്തിലെ അരുവിളാം ചാലില്‍ (വാര്‍ഡ് 2) പട്ടിക ജാതി സംവരണ വിഭാഗത്തില്‍ റേഷന്‍കടയിലേക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പുന:വിജ്ഞാപനം ക്ഷണിച്ചു. ജൂണ്‍ 13, മൂന്ന് മണിയ്ക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് 04862 232321.

അപേക്ഷകനുവേണ്ട യോഗ്യതകള്‍

2022 ജനുവരി 1 ന് 21 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം. 62 വയസ്സില്‍ കൂടുവാന്‍ പാടുള്ളതല്ല. എസ്.എസ്.എല്‍.സി / തത്തുല്യയോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷകന്‍ വിജ്ഞാപന തിയതിക്ക് മുമ്പ് തുടര്‍ച്ചയായി 3 വര്‍ഷക്കാലം ന്യായ വില റേഷന്‍ കട സ്ഥിതിചെയ്യുന്ന താലൂക്കില്‍ സ്ഥിരതാമസക്കാരനായിരിക്കണം. കട സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അപേക്ഷകന് ലൈസന്‍സി നിയമനങ്ങളില്‍ മുന്‍ഗണന. തുല്യ യോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടുതല്‍ പ്രായമുള്ള അപേക്ഷകന് മുന്‍ഗണന. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ / വനിതാ സഹായ സഹകരണ സംഘങ്ങള്‍ / വനിതകളുടെ കൂട്ടായ്മകള്‍. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു അംഗീകാരമുള്ള യൂണിറ്റുകള്‍ക്കും സംഘങ്ങള്‍ക്കും അപേക്ഷിക്കാം. കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തനപരിധി ഉണ്ടായിരിക്കണം. കട സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പ്രവര്‍ത്തന പരിധി ഉള്ള സംഘങ്ങള്‍ക്കു മുന്‍ഗണന.

പഞ്ചായത്തുകള്‍. സഹകരണ സംഘങ്ങള്‍ / സൊസൈറ്റികള്‍

കേരള സഹകരണ സൊസൈറ്റി ആക്ട് -1969 പ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘമായിരിക്കണം. സഹകരണ സംഘത്തിന്, കൃഷിയിലോ, പൊതു വിതരണ മേഖലയിലോ, ഉപഭോക്തൃ പ്രവര്‍ത്തനങ്ങളിലോ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലോ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലോ പ്രവര്‍ത്തനമുണ്ടെന്ന് സംഘത്തിന്റെ ബൈലോയില്‍ അംഗീകരിച്ചിരിക്കണം. വനിതകളുടെ ഉന്നമനത്തിനു മാത്രമായോ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനു മാത്രമായോ രൂപീകരിക്കപ്പെട്ട സഹകരണ സൊസൈറ്റികള്‍ക്ക് വനിതാ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഭരണ സമിതിയിലെ മൂന്നില്‍ രണ്ടു അംഗങ്ങള്‍ സംവരണ വിഭാഗത്തില്‍ പെട്ടവരായിരിക്കണം. കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തന പരിധി ഉണ്ടായിരിക്കണം
കട സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പ്രവര്‍ത്തന പരിധി ഉള്ള സംഘങ്ങള്‍ക്കുമുന്‍ഗണന.
വിമുക്ത ഭടന്‍
വിദ്യാ സമ്പന്നരായ തൊഴില്‍ രഹിതര്‍
10 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള കട സെയില്‍സ്മാന്‍

അപേക്ഷിക്കേണ്ട വിധം

1. വ്യക്തികളായിട്ടുള്ള അപേക്ഷകര്‍ കേരള ടാര്‍ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ അനുബന്ധം 7 ഫോറം ജി പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ചു 2022 ജൂണ്‍ 13, വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ എത്തിക്കണം.
2. വനിതാ കൂട്ടായ്മ / വനിതാ സ്വയം സഹായ സഹകരണ സംഘങ്ങള്‍ / സഹകരണ സൊസൈറ്റികള്‍ എന്നിവരുടെ അപേക്ഷ കേരള ടാര്‍ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 അനുബന്ധം 8 ഫോറം എച്ച് പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണം. ഈ വിഭാഗത്തില്‍ പെടുന്ന അപേക്ഷകള്‍ അതാതു സംഘങ്ങളുടെ, ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയമായി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സമര്‍പ്പിക്കേണ്ടത്.
3. അപേക്ഷ ഫോറത്തില്‍ 20/ രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം.
4. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്തു റേഷന്‍ കട നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍, ……നമ്പര്‍ പരസ്യ പ്രകാരം റേഷന്‍ കട നടത്തുന്നതിനുള്ള അപേക്ഷ, എന്നി വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണം.
5. ഈ വിജ്ഞാപന പ്രകാരം ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും അന്നേ ദിവസം 3.30 മണിക്ക് ഹാജരുള്ള അപേക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ സപ്ല ഓഫീസില്‍ തുറക്കും.

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.

1. അപേക്ഷകന് റേഷന്‍ കട ലൈസന്‍സ് അനുവദിക്കുന്ന പക്ഷം 50,000/(അന്‍പതിനായിരം രൂപ) ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി, ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ പണയപ്പെടുത്തി ജില്ലാ സപ്ല ഓഫീസര്‍ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കുന്നതാണ് എന്ന സമ്മതപത്രം 200 രൂപ മുദ്ര പത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ഹാജരാക്കണം.
2. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അപേക്ഷകര്‍ ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
3. സ്ത്രീകളുടെ സ്വയം സഹായ സഹകരണ സംഘങ്ങള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ 50,000/ അന്‍പതിനായിരം ) രൂപയുടെ ട്രഷറി സ്ഥിര നിക്ഷേപ പത്രിക ഹാജരാക്കിയാല്‍ മതിയാകും.
4. കട നടത്തിപ്പില്‍ സെയില്‍സ്മാന്‍ ആയി മുന്‍പരിചയം ഉള്ളവര്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, താലൂക് സപ്ലൈ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സെയില്‍സ്മാന്‍ രെജിസ്റ്ററിന്റെ അസ്സല്‍ കോപ്പിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.
5. കട നടത്തുന്നതിന് രണ്ടു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശേഷിയുള്ള, ചുരുങ്ങിയത് 300 ച. അടി എങ്കിലും വിസ്തീര്‍ണമുള്ള, ഉറപ്പുള്ള കെട്ടിട മുറി ഉണ്ടായിരിക്കേണ്ടതാണ്. കെട്ടിടം സ്വന്തമല്ലെങ്കില്‍ കെട്ടിട ഉടമയുടെ സമ്മത പത്രം 200/ രൂപ മുദ്ര പത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ഹാജരാക്കണം.
6. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് /മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചത് ഹാജരാക്കണം.
7. ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
8. ഭിന്ന ശേഷിക്കാര്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൂടാതെ കടയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിവുള്ളയാളാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
9. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍.
10. അപേക്ഷകന്റെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.
11. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് (വീട്ടു നമ്പര്‍, വാര്‍ഡ്, താമസ കാലയളവ് എന്നിവ രേഖപ്പെടുത്തിയത്, ഈ വിജ്ഞാപന തിയ്യതിക്ക് ശേഷം ലഭിച്ചത് )എന്നിവ ഹാജരാക്കണം.

നിര്‍ദിഷ്ട ഫോറത്തില്‍ അല്ലാത്തതും നിശ്ചിത തീയതിക്കകം ലഭ്യമല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകര്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 30 ദിവസത്തിനകം സെക്യൂരിറ്റി തുകയായ 5000 രൂപയുടെ സ്ഥിര നിക്ഷേപം ട്രഷറി സേവിങ്സില്‍ താലൂക് സപ്പെ ഓഫീസറുടെ പേരില്‍ കടപ്പെടുത്തിയും, സോള്‍വന്‍സിയായി സമര്‍പ്പിക്കുന്ന അന്‍പതിനായിരം രൂപയുടെ ട്രഷറി സേവിങ് നിക്ഷേപം (സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള തുക 50,000/) എന്നിവ, ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ പണയപ്പെടുത്തിയത് സമര്‍പ്പിക്കണം. 1000 രൂപയുടെ ലൈന്‍സ് ഫീ അടവാക്കണം. മണ്ണണ്ണ നിയന്ത്രണ ഉത്തരവ് പ്രകാരമുള്ള ലൈസന്‍സിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലെ ഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍ നമ്പര്‍ : 04862-232321